മൊബൈല്‍ ഫോണിനു വേണ്ടി കൊന്ന കേസിലെ പ്രതികള്‍ക്ക് 9 വര്‍ഷം തടവ്
fullstoryphoto ലണ്ടന്‍: ബ്രിട്ടനില്‍ ബ്ലാക്ക്‌ബെറി മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ വേണ്ടി ഇന്ത്യക്കാരനെ കൊന്ന കേസില്‍ മൂന്നു പ്രതികള്‍ക്ക് ഒമ്പതുവര്‍ഷം തടവുശിക്ഷ വിധിച്ചു.
നോര്‍ഫോള്‍ക്കില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന ശരവണകുമാര്‍ സെല്ലപ്പനാ (24) ണ് കൊല്ലപ്പെട്ടയാള്‍. അര്‍മേനിയന്‍കാരന്‍ റോഷന്‍ സാമേദോവ് (18), ഇറാന്‍കാരായ ജെഗിര്‍ അഹ്മദി (20), അവത് മുരാടി (18) എന്നിവരാണ് പ്രതികള്‍. കൊലപാതകം, കവര്‍ച്ച എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന സെല്ലപ്പനെ സംഘം പിന്തുടര്‍ന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയാണുണ്ടായത്. ബോധരഹിതനായി കിടന്നപ്പോള്‍ മൊബൈല്‍ കവര്‍ന്ന് കടന്നു. കോണിപ്പടിയില്‍ നിന്ന് വീണാണ് മുറിവുണ്ടായതെന്നാണ് സെല്ലപ്പന്‍ സുഹൃത്തുക്കളോടെ് പറഞ്ഞത്. കവര്‍ച്ചയും ആക്രമണവും പോലീസില്‍ അറിയിച്ചതുമില്ല.
സുഹൃത്തുക്കള്‍ ആസ്​പത്രിയില്‍ കൊണ്ടുപോയിരുന്നു. പക്ഷേ, തലയിലെ ക്ഷതത്തെത്തുടര്‍ന്ന് പിറ്റേന്ന് വീട്ടില്‍ വെച്ചുമരിച്ചു. തുടര്‍ന്ന് ഡോക്ടറാണ് വീഴ്ചയല്ല തലയിലെ ക്ഷതത്തിന് കാരണമെന്ന് പോലീസിനെ അറിയിച്ചത്. പിന്നീട് ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇന്ത്യയിലുള്ള തന്റെ മാതാപിതാക്കള്‍ പരിഭ്രാന്തരാവുമെന്ന് കരുതിയാണ് സെല്ലപ്പന്‍ ആക്രമണവിവരം മറച്ചുവെച്ചതെന്നാണ് അനുമാനം.
Goa holidays