വാഷിങ്ങ്ടണ്‍: അല്‍ ഖായിദയെ പരാജയപ്പെടുത്തണമെങ്കില്‍ ഉസാമ ബിന്‍ലാദനെ വീഴ്ത്തണമെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ്, നാറ്റോ സേനാ കമാന്‍ഡര്‍ ജനറല്‍ സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍. ലാദനെ പിടികൂടുകയോ വധിക്കുകയോ ചെയ്‌തില്‍ളെങ്കില്‍ അല്‍ ഖായിദയെ പരാജയപ്പെടുത്താനാവുമെന്നു കരുതുന്നില്ല - അഫ്ഗാനിസ്ഥാന്‍ സംബന്ധിച്ച യുഎസ് സെനറ്റര്‍മാരുടെ സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു പ്രതീകംപോലെയാണു ലാദന്‍ നിലകൊള്ളുന്നത്. അതു ലോകമെമ്പാടുമുള്ള അല്‍ ഖായിദ ശൃംഖലയെ തകര്‍ക്കുന്നതിനു തടസ്സമായി നില്‍ക്കുന്നു -അദ്ദേഹം അറിയിച്ചു. ലാദന്‍ പിടിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യുന്ന ദിനം യുഎസ് ജനതയ്ക്കുംലോകത്തിനും പ്രധാനപ്പെട്ടതാണ്. ലാദന്‍ ആസൂത്രണം ചെയ്‌ത ലോക വ്യാപാര കേന്ദ്ര ആക്രമണത്തില്‍ കൊല്ലപ്പെട്ട ൩൦൦൦ അമേരിക്കക്കാര്‍ക്കും മറ്റു രാജ്യങ്ങളിലെ പൌരന്‍മാര്‍ക്കും ഇതു പ്രധാനപ്പെട്ടതാണ് - അഫ്ഗാനിസ്ഥാനിലെ യുഎസ് സ്ഥാനപതി കാറല്‍ ഐക്കന്‍ബെറി പറഞ്ഞു. ഇതിനിടെ, 'ബീസ്റ്റ് ഒാഫ് കാണ്ടഹാര്‍എന്ന പേരിലുള്ള രഹസ്യ പൈലറ്റില്‍ളാ വിമാനം തങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ഉപയോഗിക്കുന്നുണ്ടെന്നു യുഎസ് വ്യോമസേന ആദ്യമായി സമ്മതിച്ചു. ഇതുവരെ ഫോട്ടോകളില്‍ മാത്രമേ ഇൌ വിമാനം കണ്ടിട്ടുള്ളൂ. ബി-രണ്ട് ബോംബറിനെപ്പോലെയുള്ള ഇൌ പൈലറ്റില്‍ളാ വിമാനം റഡാറുകളുടെ കണ്ണില്‍പ്പെടില്‍ള.