ലണ്ടന്‍: എ.ടി.എം (ഓട്ടോമാറ്റിക്ക് ടെല്ലര്‍ മെഷീന്‍) എന്ന ആശയം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ജോണ്‍ ഷെപ്പേര്‍ഡ ബാരണ്‍്(84) അന്തരിച്ചു. സ്‌കോട്‌ലാന്‍ഡില്‍ വച്ചായിരുന്നു അന്ത്യം.
കാശിട്ടാല്‍ ചോക്ലേറ്റ് ലഭിക്കുന്ന വെന്‍ഡിങ് മെഷിനുകളാണ് എ.ടി.എം എന്ന ആശയത്തിലേക്ക് ബാരണെ നയിച്ചത്. ബാങ്കില്‍ വൈകിയെത്തിയതു കാരണം കാശെടുക്കാന്‍ പറ്റാതെ വന്ന അവസരത്തിലാണത്രെ ബാരണ്‍ ഇങ്ങനെ ഒരു സങ്കേതത്തിന്റെ സാധ്യത മനസ്സിലാക്കിയത്.
എ.ടി.എമ്മിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ പിന്‍ നമ്പര്‍ നാലക്കമാകുന്നതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ബാരണിന്റെ ഭാര്യയായ കരോലിന് ബാരണിന്റെ ആറക്ക മിലിറ്ററി നമ്പറില്‍ നാലക്കം മാത്രമെ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നുള്ളു എന്ന നിരീക്ഷണമാണത്രെ നാലക്ക പിന്‍ നമ്പര്‍ എന്ന ആശയത്തിന് പിന്നില്‍. ലണ്ടനില്‍ ബാര്‍ക്ലേസ് എന്‍ഫീല്‍ഡ് ബാങ്കില്‍ 1967, ജൂണ്‍ 27നാണ് ആദ്യ എ.ടി.എം സ്ഥാപിച്ചത്